SCDD

പട്ടികജാതി ഉപപദ്ധതി പ്രകാരമുള്ള കോർപ്പസ് ഫണ്ട് (നിർണ്ണായകമായ വിടവ് നികത്തൽ 2) (2225-01-800-57)

CodeScheme Code WBC 099
BudgetBudget Estimate (Rs lakh) 4500

വാർഷിക പദ്ധതിയിലെ പട്ടികജാതി ഉപപദ്ധതി പ്രകാരമുള്ള സ്കീമുകളുടെ വിഹിതത്തിൽ ഉണ്ടാകുന്ന നിർണ്ണായക വിടവുകൾ, മാനവവിഭവശേഷി വികസനം, അടിസ്ഥാനാവശ്യങ്ങൾ, സാമ്പത്തിക വികസനം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നൽ നല്കിക്കൊണ്ട് പ്രോജക്റ്റ് അധിഷ്ഠിതമായി നികത്തുന്നതിനായാണ് ഈ ഫണ്ട് മാറ്റി വയ്ക്കുന്നത്. മുൻ വർഷങ്ങളിൽ അനുമതി ലഭിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുകയും DO പദ്ധതിയിലൂടെ കണ്ടെത്താവുന്നതാണ്. പട്ടികജാതി ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പദ്ധതി തുകയുടെ മൂന്നിലൊന്ന് ജില്ലകൾക്ക് അനുവദിച്ച് നൽകുന്നു. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള ജില്ലാ തല കമ്മിറ്റിയുടെ അംഗീകാരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ 25.00 ലക്ഷം രൂപവരെയുള്ള പദ്ധതികൾക്കുള്ള ഭരണാനുമതികൾ നൽകാവുന്നതാണ്.

2024-25-ൽ താഴെപ്പറയുന്ന ഘടകങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക വിടവ് നികത്തൽ പ്രോജക്ടുകൾക്കായി 4500.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

  • പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മുഖേനയുള്ള ജീവനോപാധി പരിപാടികൾ.
  • അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം (പൈപ്പ്ഡ് വാട്ടർ കണക്ടിവിറ്റിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളത്), വീടുകളുടെ വൈദ്യുതീകരണം, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി, ടോയിലറ്റും ശുചിത്വവും, ഊർജ്ജത്തിന്റെ ഇതരമാർഗങ്ങൾ, മാലിന്യ സംസ്ക്കരണം, അടിസ്ഥാനസൗകര്യ വികസനം, വാർത്താവിനിമയ സൗകര്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള സൗകര്യങ്ങൾ പട്ടികജാതിക്കാർക്ക് ഏർപ്പെടുത്തുകയും മറ്റു നിർണ്ണായക വിടവുകൾ നികത്തലും. മുൻ വർഷങ്ങളിൽ അനുവദിച്ച ടോയിലറ്റുകളുടെ മുടങ്ങിക്കിടക്കുന്ന തുക നൽകുന്നതിനായും വിഹിതം ഉപയോഗിക്കാവുന്നതാണ്
  • പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വിജ്ഞാൻവാടികളുടെ തുടര് ചെലവുകള്. താഴെ തട്ടിൽ വിജ്ഞാൻവാടികളെ ഇൻഫർമേഷൻ സെൻ്ററായും, ടൂഷൻ സൗകര്യങ്ങൾ നൽകുന്ന ഇടമായും, മത്സര പരീക്ഷകൾക്കുള്ള കോച്ചിംഗ് സെൻ്ററായും കരിയർ ഗൈഡൻസ് സെന്ററായും വികസിപ്പിക്കുന്നതിനുള്ള ചെലവുകൾ. വിജ്ഞാൻവാടികളിൽ എല്ലാ അടിസ്ഥാനസൗകര്യ വികസനവും ലൈബ്രറിയും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കൽ. വിജ്ഞാൻവാടി കോ-ഓർഡിനേറ്റർമാർക്ക് സർക്കാരിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് സഹായം. എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ 'ജ്യോതി ടാലന്റ്റ് സെൻ്ററുകൾ' ആയി വിജ്ഞാൻവാടികൾ പ്രവർത്തിക്കാനുള്ള ചെലവുകൾ. മതിയായ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിനൽകിക്കൊണ്ട് നിലവിലുള്ള കെട്ടിടങ്ങളിൽ പുതിയ വിജ്ഞാനവാടികൾ സ്ഥാപിക്കുക.
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അക്കാദമിക റിപ്പോർട്ടുംഫീസിബിലിറ്റി റിപ്പോർട്ടും തയ്യാറാക്കുന്നതിനുള്ള ചെലവുകൾ.
  • പട്ടികജാതിക്കാരുടെ ശ്മശാനങ്ങളുടെയും, കാവുകളുടെയും മറ്റു ആരാധനാലയങ്ങളുടെയും നവീകരണത്തിനും സംരക്ഷണത്തിനുമുള്ള സഹായം.
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെയും അഗതികളുടെയും മരണാനന്തര ചടങ്ങുകൾക്ക് ധനസഹായം.
  • പട്ടികജാതി കോളനികളിലെ റോഡുകൾ, പൊതു കിണറുകൾ, കുടിവെള്ള പദ്ധതികൾ, ശ്മശാനങ്ങൾ, ടോയിലറ്റുകൾ, കിണറുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുന:നിർമ്മാണവും അറ്റകുറ്റപ്പണികളും. പ്രളയത്തിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും തകർന്ന പട്ടികജാതി കോളനികളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകും.
  • കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും അവരുടെ ഉപജീവന പുനഃസ്ഥാപനത്തിനായി മൂല്യവർദ്ധന, സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും സഹായം നൽകുക. പ്രളയബാധിതരുടെ ഉപജീവനമാർഗങ്ങളുടെ പുനഃസ്ഥാപനത്തിനു മുൻഗണന നൽകും.
  • പ്രകൃതി ദുരന്തങ്ങളാൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര സഹായവും അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും എം.ജി.എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾക്ക് അധിക തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സഹായവും നൽകുക.
  • കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന കൃഷി ഭൂമി വായ്പാ പദ്ധതിക്ക് സബ്‌സിഡി നൽകുക.
  • പട്ടികജാതിക്കാരുടെ ഉപജീവനവും തൊഴിൽ സാധ്യതയും പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങൾക്ക് സഹായം.
  • 'അതിദാരിദ്ര്യ സർവേ 2021-22' പ്രകാരം കണ്ടെത്തിയ ദരിദ്ര്യ കുടുംബങ്ങളുടെ നിർണായക വികസന വിടവുകൾ പരിഹരിച്ച് അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനായും പദ്ധതിയുടെ ഘടകങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
  • ഉന്നതി ഹോസ്റ്റലിന് മാനേജ്മെന്റ് സഹായം.
  • 'ഹോം' പദ്ധതി ഉൾപ്പെടെയുള്ള പട്ടികജാതി വിഭാഗങ്ങൾക്കായുള്ള കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകൾ.
  • പിഎം-എ.ജെ.എ.വൈ ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള വിടവ് നികത്തൽ ഫണ്ട്.
  • പട്ടികജാതി വിദ്യാർത്ഥികൾക്കോ പട്ടികജാതി സമൂഹത്തിലെ ആളുകൾക്കോ കാര്യമായ പ്രയോജനം നൽകുന്ന സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികൾ.
  • ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പരിപാടിയിൽ സംരംഭകത്വ, സാമ്പത്തിക ശാക്തീകരണ പരിപാടികൾ ആരംഭിക്കുന്നതിന് പട്ടികജാതി അയൽക്കൂട്ടങ്ങൾക്കും (എൻഎച്ച് ജി -കൾ) ഓക്സിലറി ഗ്രൂപ്പുകൾക്കും സഹായം.
  • അതിദരിദ്രർക്കുള്ള സപ്പോർട്ട് പ്രോഗ്രാം (എസ്.പി.ഇ.പി)-അതിദാരിദ്ര്യ തിരിച്ചറിയൽ പ്രക്രിയയിലൂടെ (ഇ.പി.ഐ.പി.) കണ്ടെത്തിയ അതിദരിദ്ര്യർക്കായി തയ്യാറാക്കി നടപ്പിലാക്കുന്ന മൈക്രോ പ്ലാനുകൾക്കായി വകയിരുത്തുന്ന തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ ഫണ്ടിൽ കുറവ് വരുന്നപക്ഷം ഗ്യാപ്പ് ഫണ്ട് അനുവദിക്കുകയും സംസ്ഥാന തലത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനും മൈക്രോ പ്ലാനുകളുടെ നടത്തിപ്പിനുമായി ഒരു സംവിധാനം രൂപീകരിക്കുകയും ചെയ്യുക.
  • ജില്ലാ പദ്ധതിയിലെ പ്രോജക്ടൾക്ക് പ്രോത്സാഹനം നൽകുക -ജില്ലാ ആസൂത്രണ സമിതികൾ തയ്യാറാക്കുന്ന ജില്ലാ പദ്ധതികൾ, വികസന പരിപാടികളുടെ ജില്ലാതലത്തിലുള്ള ശരിയായ സംയോജനം ഉറപ്പാക്കുകയും, വിവിധ വകുപ്പുകൾ, ഏജൻസികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സംയുക്തമായി നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ വിഭാവനം ചെയ്യുകയും ചെയ്യുന്നു. ആയതിനാൽ, പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി, വിവിധ വകുപ്പുകൾ, ഏജൻസികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി ഏറ്റെടുക്കുന്ന പരിപാടികളുടെ സംയോജനത്തിന് പ്രോത്സാഹനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നു.
  • ഹോപ്പ് (ഹെൽപ്പ് അവർ പീപ്പിൾ ഇൻ എമർജൻസി)- മാതാപിതാക്കൾ മരണപ്പെട്ട. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ഒരു പ്രത്യേക പാക്കേജാണിത്. ഡിപ്പാർട്ട്മെൻ്റിൻ്റെ നിലവിലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അവരെ സ്വയം പര്യാപ്തരാക്കുന്നതിനായുള്ള വിദ്യാഭ്യാസപരവും മാനസികവുമായ പിന്തുണയാണ് പരിപാടിയിലൂടെ നൽകുന്നത്.
  • സേവ് ക്ലബ്ബുകൾ (സോഷ്യൽ ആക്ഷൻ ആൻഡ് വോളൻ്ററി എഡ്യൂക്കേഷൻ) -കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്കായും, നേതൃത്വ ക്യാമ്പയ്നുകൾ, അവധിക്കാല ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ വിവിധ പരിപാടികൾ ഹാബിറ്റാറ്റ് തലത്തിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്നതിനും, ഡെവലപ്മെന്റ്റ് ഫെസ്റ്റും മറ്റ് അത്തരം പ്രചാരണങ്ങളും സംഘടിപ്പിക്കുന്നതിനുമായി യൂത്ത് ക്ലബ്ബുകൾ രൂപീകരിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക.
  • വിജ്ഞാനവാടികളുടെ ആവർത്തന ചെലവുകൾ-കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലുമായി ബന്ധപ്പെട്ട വിജ്ഞാനോത്സവ പരിപാടികൾ നടത്തുന്നതിനുള്ളത്.
  • ദേശീയ/അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ചെലവുകൾ.
  • പട്ടികജാതി സമൂഹത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട പ്രത്യേക സർവകലാശാലകളിൽ നിന്നും/ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പ് നൽകുന്ന പദ്ധതി.

ഡയറക്ടറേറ്റിലെ പ്ലാനിംഗ് ആൻ്റ് മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള എം.ഐ.എസ് യൂണിറ്റിന്റെ സഹായത്തോടെ 'കോർപ്പസ് ഫണ്ട്' പ്രകാരം നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രത്യേക ത്രൈമാസ അവലോകനങ്ങൾ ഡയറക്ടറേറ്റിൽ നടത്തേണ്ടതാണ്. ഈ സ്കീമിന് കീഴിൽ ജില്ലാ തലത്തിൽ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി, പട്ടികജാതി-പട്ടികവർഗ്ഗ ജില്ലാതല കമ്മിറ്റി വിലയിരുത്തേണ്ടതാണ്.